KeralaNews

കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു

കൊച്ചി: കൊച്ചി നഗരസഭയില്‍ ഡെങ്കിപ്പനി പടരുന്നു. ഇന്നലെ മാത്രം 93 പേർ ചികിത്സ തേടിയതായാണ് റിപ്പോർട്ട്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകജന്യ രോ​ഗങ്ങൾ പടരുമ്പോഴും ന​ഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവും ശക്തമാണ്.

ജൂൺ മാസം ഇതുവരെ എറണാകുളം ജില്ലയിൽ 143 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ജില്ലയിൽ കൊതുകുജന്യ രോ​ഗങ്ങൾ പടരുമ്പോഴും കൊതുകു നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമല്ലെന്നും ആക്ഷേപം ഉയരുകയാണ്.നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കുന്നതിനായി ചികിത്സ തേടണം.
-ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
-കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോ​ഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം.
-വെള്ളം ക്ലോറിനേറ്റ് ചെയ്യണം.
-ഭക്ഷണവും വെള്ളവും അടച്ച്‌ സൂക്ഷിക്കുക.
-പഴകിയ ഭക്ഷണം കഴിക്കരുത്.
-കൊതുക് കടിയേല്‍ക്കാതെ നോക്കണം.
-വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
-മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
-ഡെങ്കിപ്പനി പകരാൻ കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും കുടുതൽ സാദ്ധ്യത ശുദ്ധജലത്തിലാണ്. മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
-മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ വളർത്താതിരിക്കുന്നതാണ് നല്ലത്.
-വളർത്തുകയാണെങ്കിൽ അവ മണ്ണിട്ട് വളർത്തണമെന്നും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *