NationalNews

‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’–- കേന്ദ്ര നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും.

ന്യൂഡൽഹി: ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’–- കേന്ദ്ര നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും. ജസ്റ്റിസ്‌ ഋതുരാജ്‌ ആവസ്‌തി അധ്യക്ഷനായ നിയമകമ്മീഷൻ ഈ വിഷയത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനായ സമിതിക്ക്‌ ഉടൻ കൈമാറിയേക്കും. 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ്‌ രാജ്യത്ത്‌ നടത്താമെന്നാണ്‌ നിയമകമ്മീഷൻ നിലപാടെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഈ വർഷംമുതൽ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പെന്ന ലക്ഷ്യം യാഥാർഥ്യമാകുകയുള്ളുവെന്നും നിയമകമ്മീഷൻ ശുപാർശ ചെയ്യും. 2029നുമുമ്പ്‌ കാലാവധി അവസാനിക്കുന്ന സർക്കാരുകൾക്ക്‌ 2029 വരെ കാലാവധി നീട്ടിക്കൊടുക്കാമെന്ന നിർദേശവും നിയമകമ്മീഷൻ നൽകിയേക്കും.  

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *