IndiaNews

 ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ബംഗാൾ–വടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

അടുത്ത 2–3 ദിവസത്തിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡീഷ–വടക്കൻ ഛത്തീസ്‌ഗഡ് വഴി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള കർണാടക തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനം വിലക്കിയിട്ടില്ല. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നേരിയതോതിലും മിതമായ തോതിലും മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *