National

ഒഡിഷ ട്രെയിൻ ദുരന്തം: 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും 29 പേരുടെ മൃതദേഹം തിരിച്ചറിയാനാകാതെ കിടക്കുന്നു. ഇതുവരെ 113 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും 29 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു.

ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോറമാൻഡൽ എക്‌സപ്രസും ബംഗളൂരു- ഹൗറ എക്‌സ്പ്രസും നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 295 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *