NationalNews

എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കും? ഒടുവില്‍ ചൗപാട്ടിയില്‍തന്നെ വരേണ്ടി വരും…! വിമതരെ പരിഹസിച്ച് സഞ്ജയ് റൗത്

Maharashtra Political Crisis:  മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ വിമതരെ പരിഹസിച്ച് ശിവസേന നേതാവ്  സഞ്ജയ് റൗത്. എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കുമെന്നാണ്  വിമതരോട് അദ്ദേഹം ചോദിയ്ക്കുന്നത്.  

BJP ഭരിയ്ക്കുന്ന അസമിലെ  ഗുവാഹത്തിയില്‍ എന്നുവരെ ഒളിച്ചിരിയ്ക്കും? ഒടുവില്‍  ഒരു ദിവസം  ചൗപാട്ടിയില്‍ മടങ്ങിവരേണ്ടി വരും…!!  അദ്ദേഹം പറഞ്ഞു. വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ 22 ഓളം എം.എൽ.എമാരുമായി ആദ്യം സൂററ്റിലേക്കുംപിന്നീട്   ഗുവാഹത്തിയിലേക്കും പറന്നതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. എന്നാല്‍ ഇപ്പോള്‍ 38 എംഎല്‍എമാരുടെ  പിന്തുണയാണ്  വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെടുന്നത്.  

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *