KeralaNationalNews

എന്താണ് പിഎം ആവാസ് യോജന? ലിസ്റ്റിൽ പേരുണ്ടോയെന്ന് പരിശോധിക്കേണ്ടത് എങ്ങനെ?

വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സഫലീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വീട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ജൂൺ 25 നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം അർഹതയുള്ള കുടുംബങ്ങൾക്കായി 1.12 കോടി വീടുകൾ നിർമ്മിച്ച് നൽകാൻ  കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. 2024 നുള്ളിൽ എല്ലാവർക്കും വീട് നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

റൂറൽ ഏരിയകളിലും അർബൻ ഏരിയകളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.  ഇതിനോടകം തന്നെ ലക്ഷ കണക്കിന് ആളുകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച് കഴിഞ്ഞു. ഈ പദ്ധതി പ്രകാരം സർക്കാർ മലയോര മേഖലകളിൽ വീട് നിർമ്മിക്കാൻ  ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും, സാധാരണ പ്രദേശത്ത് വീട്  നിർമ്മിക്കാൻ ഒരു ലക്ഷത്തി ഇരുപ്പതിനായിരം രൂപയുംനൽകും . ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ പിഎം ആവാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷ നൽകാൻ.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *