ആഗോള എണ്ണ വിലയിലും രൂപയിലും നേരിയ ആശ്വാസം. 110 ഡോളറിലേക്കു കുതിക്കുമെന്നു തോന്നിപ്പിച്ച എണ്ണവില 105 ഡോളറിനരികെ എത്തിയിരിക്കുകയാണ്.അതേസമയം, പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മാസം ആറ് മുതല്‍ വിപണികളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല. രാജ്യാന്തര എണ്ണവില 100 ഡോളറില്‍ താഴെയെത്തിയാല്‍ മാത്രം പ്രാദേശിക ഇന്ധന വിലയില്‍ ആശ്വാസത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ വാദം.