യു.പിയിലെ രാംപുർ, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കില്ല. 2024 ലെ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിനായാണ് ഇതെന്നാണ് വിശദീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി നയിച്ച കോൺഗ്രസ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.
സമാജ് വാദി പാർട്ടിയുടെ സിറ്റിങ് സീറ്റുകളാണ് രാംപുര്‍, അസംഗഢ് ലോക്സഭാ മണ്ഡലങ്ങള്‍. ജൂണ്‍ 23-നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. 26-നാണ് വോട്ടെണ്ണല്‍.