National

ഇൻഷുറൻസ്‌ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കരുതെന്ന്‌ സുപ്രീംകോടതി.

ന്യൂഡൽഹി: ഇൻഷുറൻസ്‌ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കരുതെന്ന്‌ സുപ്രീംകോടതി. ജനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്ന തരത്തിലുള്ള മാന്യമായ സേവനങ്ങളാണ്‌ അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ജസ്റ്റിസ്‌ എ എസ്‌ ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച്‌ ഓർമ്മിപ്പിച്ചു. ആന്ധ്രാപ്രദേശിൽ ചെമ്മീൻകൃഷി നശിച്ചതിനെ തുടർന്ന്‌ കർഷകൻ നഷ്ടപരിഹാരം തേടി നൽകിയ അപേക്ഷയിലാണ്‌ കോടതി നിരീക്ഷണം. കരാർ വ്യവസ്ഥകളിൽ ലംഘനമുണ്ടെന്ന്‌ ആരോപിച്ച്‌ കർഷകന്റെ അപേക്ഷ ഇൻഷുറൻസ്‌ കമ്പനി തള്ളി. ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും അത്‌ പോരെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കർഷകൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കർഷകന്റെ അപേക്ഷ അംഗീകരിച്ച സുപ്രീംകോടതി 45 ലക്ഷം നഷ്ടപരിഹാരം അനുവദിക്കാൻ നിർദേശിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *