കൊച്ചി : നവാഗത യുവ സംവിധായകരായ അജെയ്ഷ് സുധാകരൻ – മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ സിനിമ ചാപ്പകുത്ത് ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധേയമാകുന്നു. ‘ സൂഫി പറഞ്ഞ കഥ ‘, ‘ യുഗപുരുഷൻ ‘, ‘ അപൂർവരാഗം ‘ , ‘ ഇയോബിൻ്റെ പുസ്തകം ‘ എന്നീ സിനിമകളിലൂടെയും ശ്രദധേയയായ,തിയറ്റർ ആർട്ടിസ്റ്റ്, ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായിരുന്ന ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ലോകേഷാണ് നായകൻ.
ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. വിനോദ്. കെ. ശരവണൻ – പാണ്ഡ്യൻ കുപ്പൻ ഛായഗ്രഹണവും, വി.എസ് . വിശാൽ – സുനിൽ. എം.കെ എന്നിവർ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകൻ. ഷിബു സംഗീത സംവിധാനവും പശ്ചാത്തല സംഗീത സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കെ. എസ്. ചിത്ര, ഉണ്ണിമേനോൻ, മധു ബാകൃഷ്ണൻ, ശരത് സന്തോഷ് എന്നിവരാണ് ഗായകർ. ജെ.എസ് . എൻ്റർടൈൻമെൻ്റി ൻ്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോളി ഷിബുവാണ്. തിയറ്ററുകളിൽ റിലീസ് ചെയ്യും മുമ്പേ തന്നെ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു വരുന്ന ‘ ചാപ്പ കുത്തി ‘ ന് വലിയ സ്വീകരണവും പുരസ്കാരങ്ങളുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.