ErnakulamKerala

അന്തരീക്ഷ മലിനീകരണം: പ്രചരിക്കുന്നത്‌ നുണ; കൊച്ചി അത്ര മോശമല്ല.

കൊച്ചി : കൊച്ചിയാണ്‌ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമെന്ന പ്രചാരണം നുണയും അശാസ്‌ത്രീയവും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചൊവ്വാഴ്‌‌ചത്തെ കണക്കുപ്രകാരം കൊച്ചിയിലെ വായുഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്‌) 125 ആണ്‌. മിതമായ അളവിൽ മലിനീകരണമുള്ള വിഭാഗത്തിലാണ്‌ കൊച്ചി. എന്നാൽ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്‌ മോശം വിഭാഗത്തിലും. വായുഗുണനിലവാര സൂചിക 201 മുതൽ 300 വരെയാണ്‌ മോശമായി കണക്കാക്കുക.

ഏഴാംതീയതി മാത്രമാണ്‌ കൊച്ചി മോശം വിഭാഗത്തിലുൾപ്പെട്ടത്‌. അന്ന്‌ വായുഗുണനിലവാര സൂചിക 215 ആയിരുന്നു. ഇതേ ദിവസം ഡൽഹിയിൽ വിവിധയിടങ്ങളിൽ വായുഗുണനിലവാര സൂചിക 240 വരെയെത്തിയിരുന്നു. ഏഴിനുശേഷം കൊച്ചി മോശം വിഭാഗത്തിൽ വന്നിട്ടില്ല. ഈ വസ്‌തുത കണക്കിലെടുക്കാതെയാണ്‌ നുണപ്രചാരണം.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *