Kerala

കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി.  ഇതിനെ കുറിച്ച് കഴിഞ്ഞ കുറച്ചു വർശങ്ങളായി കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്‌റയുമായി സംസാരിച്ചിരുന്നുവെന്നും  സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരികകവേ പറഞ്ഞു. മുൻ എംഡി മുഹമ്മദ് ഹനീഷുമായും ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ സുരേഷ് ഗോപി ആ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാക്കാൻ ശ്രമിച്ചതെന്നും എന്നാൽ ഇവിടെ ചിലർ അത് ചാണകമായി മാറുമെന്ന് പരിഹസിച്ചിരുന്നുവെന്നും ഇനി അവർ പാർലമെന്റിൽ ഈ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.   അതുപോലെ തൃശൂർ പൂരം നടത്തുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങളുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ കമ്മീഷണറേയും കളക്‌ടറേയും മാറാൻ അനുവദിക്കരുതെന്നും ഇവരെ നിലനിർത്തി പൂരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *