തൃശൂര്‍: കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. ഇതിനെ കുറിച്ച് കഴിഞ്ഞ കുറച്ചു വർശങ്ങളായി കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്‌റയുമായി സംസാരിച്ചിരുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരികകവേ പറഞ്ഞു. മുൻ എംഡി മുഹമ്മദ് ഹനീഷുമായും ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ സുരേഷ് ഗോപി ആ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാക്കാൻ ശ്രമിച്ചതെന്നും എന്നാൽ ഇവിടെ ചിലർ അത് ചാണകമായി മാറുമെന്ന് പരിഹസിച്ചിരുന്നുവെന്നും ഇനി അവർ പാർലമെന്റിൽ ഈ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. അതുപോലെ തൃശൂർ പൂരം നടത്തുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങളുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ കമ്മീഷണറേയും കളക്‌ടറേയും മാറാൻ അനുവദിക്കരുതെന്നും ഇവരെ നിലനിർത്തി പൂരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ ശ്രമം തുടരുമെന്ന് സുരേഷ് ഗോപി
-
by Infynith - 106
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago