തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ ഇന്ന് മുതൽ പുനരാരംഭിച്ചു. ഗതാഗതമന്ത്രി ഗണേഷ് കുമാർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിച്ചത്. ടെസ്റ്റ് നടത്താനുള്ള വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷം ആക്കുന്നത് അടക്കമുള്ള തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്. 14 ദിവസമായി സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിൻവലിച്ചു. ചർച്ചക്കു ശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെ.ബി ഗണേഷ് കുമാർ വിശദീകരിച്ചു.