കട്ടക്ക്: ഒഡിഷയില്‍ ഫ്ളൈ ഓവറില്‍നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അഞ്ചു പേർക്ക് ദാരുണാന്ത്യം. 38 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കട്ടക്കില്‍നിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്ളൈ ഓവറില്‍നിന്നും താഴേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ രണ്ടു പേര് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ വച്ചും മരണമടഞ്ഞു. ഒഡിഷയിലെ ജജ്പുര് ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമായിരുന്നു അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടം നടന്ന സമയം ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പ്രദേശവാസികള്‍ പറഞ്ഞു. ബസ് അശ്രദ്ധമായും ക്രമരഹിതമായുമാണ് മുന്നോട്ടു നീങ്ങിയിരുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. . ബസിൽ 50 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം പരിക്കേറ്റവരിൽ അഞ്ചു പേരുടെ ഗുരുതരമാണെന്നാണ്. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് അനുശോചനം അറിയിച്ചു കൂടാതെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു.