Ernakulam

മോഹൻലാലിനെ ഇ ഡി ചോദ്യം ചെയ്യും

പുരാവസ്തുതട്ടിപ്പ്‌ പ്രതി മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ നടൻ മോഹൻലാൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന്‌  ആവശ്യപ്പെട്ട് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ ഡി  കൊച്ചി മേഖലാ ഓഫീസിലാണ്‌  ഹാജരാകേണ്ടത്‌.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *