പുരാവസ്തുതട്ടിപ്പ് പ്രതി മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ നടൻ മോഹൻലാൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ ഡി കൊച്ചി മേഖലാ ഓഫീസിലാണ് ഹാജരാകേണ്ടത്.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.