India

വിഷു-സ്പെഷ്യൽ ട്രെയിനുമായി ദക്ഷിണ റെയിൽവേ

ചെന്നൈ:വിഷു ആഘോഷങ്ങളോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചെന്നൈ-കൊച്ചുവേളി റൂട്ടിലാണ് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ആദ്യ സർവീസ് ഇന്നലെ ആരംഭിച്ചു.

ഇന്നലെ വൈകിട്ട് 3.45-ന് ചെന്നൈ സെൻട്രലിൽ നിന്നും ട്രെയിൻ പുറപ്പെട്ടു. ഇന്ന് രാവിലെ 8.45-ഓടെ ട്രെയിൻ കൊച്ചുവേളിയിൽ എത്തി. ഇന്ന് വൈകിട്ട് 6.25-നാണ് കൊച്ചുവേളിയിൽ നിന്നും സർവീസ് ആരംഭിക്കുക. വെള്ളിയാഴ്ച രാവിലെ 10.40-ഓടെ ട്രെയിൻ ചെന്നൈയിലെത്തും. ഏപ്രിലിലെ എല്ലാ ബുധനാഴ്ചകളിലും ചെന്നൈയിൽ നിന്നും വ്യാഴാഴ്ച കൊച്ചുവേളിയിൽ നിന്നുമാണ് സർവീസ് ആരംഭിക്കുക.

14 തേർഡ് എസി കോച്ചുകളാണ് ട്രെയിനിനുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *