National

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പ്രശാന്ത് കിഷോര്‍.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പ്രശാന്ത് കിഷോര്‍. പിടിഐയുമായുള്ള അഭിമുഖത്തിലായിരുന്നു കിഷോറിന്റെ ഞെട്ടിക്കുന്ന പരാമര്‍ശം. ആരൊക്കെ അധ്യക്ഷനായാലും പാര്‍ട്ടിയെ നയിക്കുന്നത് രാഹുല്‍ തന്നയൊണ്. കഴിഞ്ഞ ഒരു ദശാബ്ദമായി പോസിറ്റീവായിട്ടുള്ള ഫലങ്ങളൊന്നും രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനുണ്ടായിട്ടില്ലെന്നും കിഷോര്‍ ചൂണ്ടിക്കാണിച്ചു. കാര്യമായ വിജയങ്ങളൊന്നും ഇതുവരെ സ്വന്തമാക്കാത്ത രാഹുല്‍ പാര്‍ട്ടിയിലെ നിയന്ത്രണം വിട്ടുകൊടുക്കാനോ മറ്റൊരാളെ പാര്‍ട്ടിയെ നയിക്കാനോ അനുവദിക്കുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ കുറ്റപ്പെടുത്തി.

അധികാരം ഒഴിയാതെ രാഹുല്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളും ജനാധിപധ്യ വിരുദ്ധമാണ്. ഒരു ദശാബ്ദത്തോളം ചെയ്ത കാര്യങ്ങളൊന്നും ഗുണം ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധി മാറി നില്‍ക്കുന്നതാണ് പാര്‍ട്ടി ഏറ്റവും ഗുണകരമാവുക. മറ്റാരെങ്കിലും അഞ്ച് വര്‍ഷം കോണ്‍ഗ്രസിനെ ഭരിച്ച് നോക്കട്ടെ. സോണിയാ ഗാന്ധി 1991ല്‍ ഇത്തരത്തില്‍ മാറി നിന്നിരുന്നു. പകരം നരസിംഹ റാവുവിനെ ചുമതലയേല്‍പ്പിച്ചിരുന്നു. ഒരേ കാര്യം തന്നെ പത്ത് വര്‍ഷത്തോളം ചെയ്തിട്ടും വിജയം നേടാനായില്ലെങ്കില്‍ ഒരു ഇടവേള എടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മറ്റാരെങ്കിലും ആ ജോലി ഏറ്റെടുത്ത് വിജയിപ്പിക്കാനായി നമുക്ക് മാറി കൊടുക്കാം. രാഹുലിന്റെ അമ്മ അത് ചെയ്തിട്ടുണ്ടെന്ന് മറക്കരുതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നല്ല നേതാക്കള്‍ പോരായ്മ തിരിച്ചറിഞ്ഞ് സഹായം തേടും. എന്നാല്‍ രാഹുല്‍ ഗാന്ധി തനിക്ക് സഹായം വേണമെന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ കുറ്റപ്പെടുത്തി. ലോകത്താകെയുള്ള നല്ല നേതാക്കളെല്ലാം അവരുടെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്. സജീവമായി തന്നെ അക്കാര്യത്തില്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *