ന്യൂഡൽഹി: ഇന്ത്യ മുന്നണിക്കും കോണഗ്രസിനുമെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഴിമതിക്കാർ ചേർന്നാണ് ഇന്ത്യ മുന്നണി രൂപീകരിച്ചതെന്നും രാജ്യത്തെ അഴിമതിക്കെതിരായ പോരാട്ടത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുവെന്നും മോദിയുടെ ആരോപണം. കൂടാതെ കോൺഗ്രസിനെതിരെ കച്ചത്തീവ് വിഷയവും നരേന്ദ്ര മോദി ഉയർത്തി. രാജ്യത്തെ അഴമതിക്കാർക്കെതിരെ താൻ ശക്തമായ നടപടിയാണ് സ്വീകരിച്ചത് എന്നാൽ പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ലോക്സഭാ പ്രചരണം തുടങ്ങുന്നതിന്റെ ഭാഗമായി മീററ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീററ്റിലെ പ്രചാരണറാലിയിൽ ഇന്ത്യ മുന്നണിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതിനൊപ്പം തന്നെ കേന്ദ്ര സർക്കാറിന്റെ വികസന മുന്നേറ്റങ്ങളും മോദി എണ്ണി പറഞ്ഞു.