KeralaNews

മുൻമന്ത്രിയും മുതിര്‍ന്ന കോൺ​ഗ്രസ് നേതാവുമായ ടി എച്ച് മുസ്‌തഫ അന്തരിച്ചു.

കൊച്ചി: മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കോൺ​ഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് ടിഎച്ച് മുസ്തഫ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തനങ്ങളിലൂടെ കോൺ​ഗ്രസിന്റെ നേതൃസ്ഥാനങ്ങളിലേക്കെത്തി.

14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചു. 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *