മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന്, അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിനാണ് തീ പിടിച്ചത്.