ന്യൂഡൽഹി: ബുധനാഴ്ച പാർലമെന്റിൽ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ ലളിത് ഝാ കീഴടങ്ങി. കേസിലെ ആറാം പ്രതിയായ ലളിത് ഝാ ഡൽഹിയിലെത്തി കീഴടങ്ങുകയായിരുന്നു. അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝായാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഇയാൾ ഭഗത് സിങ്ങിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കൊൽക്കത്തയിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ രണ്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു.