NationalNews

ജമ്മുകശ്മീരിലെ സോജിലപാസില്‍ വാഹനാപകടം.;  നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേർ അപകടത്തിൽ മരിച്ചു

ശ്രീന​ഗർ: ജമ്മുകശ്മീരിലെ സോജിലപാസില്‍, വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ്നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേർ അപകടത്തിൽ മരിച്ചു . പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് മരിച്ച നാല് പേർ.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ്, ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ് മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ഷാ.

പ്രദേശത്ത് രക്ഷപ്രവര്‍ത്തനം തുടരുകയാണ്. ടാറ്റാ സുമോ ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തില്‍ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴ് പേരും മലയാളികളായിരുന്നു. റോഡില്‍ നിന്ന് വളരെ താഴെയുള്ള കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *