രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തീയതിയില്‍ മാറ്റം വരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 23ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് ഇനി നവംബർ 25നാണ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാജസ്ഥാനില്‍ വോട്ടെടുപ്പ് തിയതിയില്‍ മാറ്റമുണ്ട് എങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നടക്കുന്ന ഡിസംബർ 3ന് തന്നെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. രാജസ്ഥാന്‍ കൂടാതെ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.