എഴുകോണ്‍: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന്റെ പേരിൽ പ്രകോപിതനായ യുവാവ് ഹോട്ടലുടമയെ മര്‍ദിച്ചശേഷം ഭക്ഷണത്തില്‍ മണ്ണുവാരിയിട്ടതായി പരാതി. പരുത്തന്‍പാറ ജംഗ്ഷനിലെ രാധാമണിയുടെ അക്ഷര ഹോട്ടലിലായിരുന്നു യുവാവിന്റെ പരാക്രമം. ബുധനാഴ്ച രാവിലെ 8:30 ഓടെ ഹോട്ടലിലെത്തിയ അനന്ദു പൊറോട്ടയും ബീഫ് കറിയും പാഴ്സൽ നല്കാന് ആവശ്യപ്പെട്ടപ്പോൾ ആദ്യകച്ചവടം നടന്നില്ലെന്നും കുറച്ചുനേരം കാത്തിരിക്കാനും കടയുടമ ആവശ്യപ്പെടുകയായുരുന്നു. സംഭവത്തില്‍ കാരുവേലില്‍ കെഎസ് നിവാസില്‍ അനന്ദുവിനെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു.