National

 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തു.

New Delhi: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിനെ അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽകേസുമായി ബന്ധപ്പെട്ടാണ് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ്‌ സിംഗിന്‍റെ വസതയില്‍ ED അപ്രതീക്ഷിതമായി റെയ്‌ഡ് നടത്തിയത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഘം സഞ്ജയ്‌ സിംഗിന്‍റെ വീട്ടില്‍ എത്തിയത്.  മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം കനത്ത സുരക്ഷയിലാണ് സഞ്ജയ്‌ സിംഗിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി നേതാവിനെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. ഇതോടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയരായ ആം ആദ്മി പാർട്ടി നേതാക്കളുടെ പട്ടിക നീളുകയാണ്.


 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *