crimeKerala

തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു

കൊല്ലം : തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കൊല്ലം തേവലക്കരയില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. തിരുവോണം ബംപർ ലോട്ടിറയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദേവദാസ് തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ ഏൽപിച്ചു. എന്നാൽ ദേവദാസ് ലോട്ടറി നറുക്കെടുപ്പിന് മുമ്പായി അജിത്തിനോട് ടിക്കറ്റ് ചോദിച്ചപ്പോൾ അത് നൽകാൻ വിസമ്മതിച്ചു. ടിക്കറ്റിന്റെ പേരില്‍ ത‍ര്‍ക്കവും തുടർന്ന് വാക്കേറ്റത്തിനിടെ അജിത് ദേവദാസിന്റെ കൈയ്യില്‍ വെട്ടുകയായിരുന്നു. സംഭവത്തിൽ ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *