Uncategorized

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: സിനിമ സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സാന്ത്വനം എന്ന ജനപ്രിയ പരമ്പരയിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കൈലാസ് നാഥ് ആണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കഥാപാത്രം. ഈ സീരിയലിൽ അഭിനയിക്കുന്നതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *