Uncategorized

വ്യാജ രേഖ കേസ്: വിദ്യ കസ്റ്റഡിയിൽ.

കോഴിക്കോട് > വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ കസ്റ്റഡിയിൽ. അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് മേപ്പയൂരിൽനിന്നാണ് വിദ്യ പിടിയാലായത്.
 

അട്ടപ്പാടി ഗവ. കോളേജിൽ മലയാളം ഗസ്‌റ്റ് ലക്‌ചറർ തസ്‌തികയിൽ നിയമനം നേടാൻ മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന കേസിലാണ് അഗളി പൊലീസ്  വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.   സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ പിടികൂടിയത്. വിദ്യയുമായി പൊലീസ് സംഘം അഗളി ഡിവൈഎസ്പി ഓഫീസിൽ എത്തുമെന്നാണ് സൂചന. നാളെ രാവിലെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *