NationalNews

വാട്സ് ആപ്പിനോടു കേന്ദ്ര സർക്കാർ വിശദീകരണം തേടി

ന്യൂഡൽഹി; ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് കേന്ദ്ര ഐടി മന്ത്രാലയം വിശദീകരണം തേടി. കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ടെക്‌സ്‌റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കൾ രം​ഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്.
ഈ വിഷയത്തിൽ വാട്ട്സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, “സാങ്കേതിക പിശക്” ആണ് തകരാറിന് കാരണമായതെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *