യുവേഫ ചാമ്പ്യൻസ് ലീഗില്‍ വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലിവര്‍പൂള്‍ സ്പാനിഷ് ക്ലബിനെ മറികടന്നത്. ആദ്യ പകുതിയില്‍ ലിവര്‍പൂളിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ വിയ്യാറയലിന് സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ അടിതെറ്റി.