News

സംസ്ഥാനത്ത് മഴകൂടുതൽ ശക്തമാകും

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിൽ മഴക്കെടുത്തിയിൽ ഒരു മരണവും റിപ്പോർട്ട്‌ ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട എസ്.പി ഓഫീസിനു സമീപത്തെ വെള്ളകെട്ടിൽ വീണാണ് ബൈക്ക് യാത്രക്കാരനായ പീരുമേട് സ്വദേശി സജീവ് മരിച്ചത്.  ഒപ്പം യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി സതീഷിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ വൈകീട്ടോടെ ജില്ലയിലെ മലയോര മേഖലകളിലും മഴയുടെ ശക്തി കൂടിയിട്ടുണ്ട്. ഇന്നലെ ശബരിമലയിൽ ഉൾവനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് പമ്പ ത്രിവേണിയിൽ വെള്ളം കയറി. കക്കാട്ടാറിലും മണിമലയാറിലും ജലനിരപ്പ് നിരപ്പ് ഉയർന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *