പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലകളിൽ മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിൽ മഴക്കെടുത്തിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട എസ്.പി ഓഫീസിനു സമീപത്തെ വെള്ളകെട്ടിൽ വീണാണ് ബൈക്ക് യാത്രക്കാരനായ പീരുമേട് സ്വദേശി സജീവ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി സതീഷിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇന്നലെ വൈകീട്ടോടെ ജില്ലയിലെ മലയോര മേഖലകളിലും മഴയുടെ ശക്തി കൂടിയിട്ടുണ്ട്. ഇന്നലെ ശബരിമലയിൽ ഉൾവനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് പമ്പ ത്രിവേണിയിൽ വെള്ളം കയറി. കക്കാട്ടാറിലും മണിമലയാറിലും ജലനിരപ്പ് നിരപ്പ് ഉയർന്നു.
സംസ്ഥാനത്ത് മഴകൂടുതൽ ശക്തമാകും
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago