ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി മാർഗരറ്റ് ആൽവ ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ തുടങ്ങയവരുമായി മാർഗരറ്റ് ആൽവ ഇന്നു കൂടിക്കാഴ്ച നടത്തി.