NationalNews

ഗുജറാത്തിലും മഹാരാഷ്ട്രയിലും നാശം വിതച്ച് കനത്ത മഴ, അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം ഇപ്രകാരം

New Delhi: രാജ്യത്ത് മൺസൂൺ സജീവമായി. ദക്ഷിണേന്ത്യ മുതൽ ഉത്തരേന്ത്യ വരെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത്  റിപ്പോര്‍ട്ട്  അനുസരിച്ച് രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ ഇപ്പോൾ മൺസൂൺ സജീവമാണ്.

കനത്ത മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക സാഹചര്യമാണ്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് മൺസൂൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെത്തുടർന്ന് ഏറെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തിൽ 7 പേർ മരിച്ചു.  ഗുജറാത്തിൽ നദികൾ ഏറെയും കരകവിഞ്ഞൊഴുകുകയാണ്. മൺസൂൺ ആരംഭിച്ചതിന് ശേഷം 
ജൂൺ മുതൽ ഗുജറാത്തിൽ ഇതുവരെ 69 പേർക്കാണ് ജീവൻ നഷ്ടമായത്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *