UncategorizedWorld News

നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

കാഠ്മണ്ഡു: കനത്ത മഴയെ തുടർന്ന് നേപ്പാളിൽ ദേശിയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു. ത്രിശൂലി നദിയിലേക്കാണ് ബസ്സുകൾ മറിഞ്ഞെന്നതാണ് ലഭിക്കുന്ന വിവരം. കാണ്ഡമണ്ഡുവിലേക്ക് പോയ ഏയ്ഞ്ചല്‍ എന്ന ബസും കാഠ്മണ്ഡുവില്‍നിന്ന് ഗൗറിലേക്കുപോയ ഗണ്‍പതി ഡീലക്‌സ് എന്ന ബസുമാണ് ഒഴുക്കില്‍പ്പെട്ടത്. ബസ്സിലുണ്ടായിരുന്ന 63 പേരിൽ മൂന്നു പേർ ചാടി രക്ഷപ്പെട്ടു. ബാക്കി 60 പേർ നദിയിൽ ഒലിച്ചുപോയെന്ന് അധികൃതർ അറിയിച്ചു. നേപ്പാളിലെ മദൻ – ആശ്രിദ് ദേശീയപാതയിലായിരുന്നു അപകടം. പുലർച്ചെ മൂന്നരയ്‌ക്കുണ്ടായ അപകടത്തിൽ രണ്ട് ബസുകൾ നദിയിലേക്ക് വീഴുകയായിരുന്നു. ദുരന്തസമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്. ദുരന്തത്തെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചിച്ചു.

കനത്ത മഴയായിരുന്നതിനാൽ നദിയിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെങ്കിലും ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്താനാകുമെന്ന് അധികൃതർക്ക് പ്രതീക്ഷയില്ല. മണ്ണിടിച്ചിൽ മൂലം മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *