India

77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം; സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആ​ഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാക ഡിപി ആക്കണമെന്നാണ് പ്രധാനമന്ത്രി ആ​ഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ പതാകയിലേക്ക് മാറ്റി.  “ഹർഘർ തിരംഗ പ്രസ്ഥാനത്തിന്റെ ആവേശത്തിൽ, നമുക്ക് നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാം, നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ അതുല്യമായ ശ്രമത്തിന് പിന്തുണ നൽകാം.” പ്രധാനമന്ത്രി പറഞ്ഞു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *