ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാക ഡിപി ആക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ പതാകയിലേക്ക് മാറ്റി. “ഹർഘർ തിരംഗ പ്രസ്ഥാനത്തിന്റെ ആവേശത്തിൽ, നമുക്ക് നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാം, നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ അതുല്യമായ ശ്രമത്തിന് പിന്തുണ നൽകാം.” പ്രധാനമന്ത്രി പറഞ്ഞു.