ലണ്ടന്‍: പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്‌സ് പിടിയില്‍. 7 കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ലൂസി ലെറ്റ്ബി എന്ന നഴ്‌സാണ് പിടിയിലായത്. ലൂസിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ‘ഞാന്‍ ക്രൂരയായ പിശാച്, എനിക്ക് ജീവിക്കാന്‍ അര്‍ഹതയില്ല, ഞാനാണ് ഇതെല്ലാം ചെയ്ത പിശാച്’ തുടങ്ങിയ കുറിപ്പുകള്‍ ലൂസിയുടെ വീട്ടില്‍ നിന്ന് ലഭിച്ചു. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വെച്ചാണ് കൊലപാതകവും കൊലപാതക ശ്രമവും ഉണ്ടായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും ലൂസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. 2015 – 2016 കാലഘട്ടത്തില്‍ ഇത്തരത്തില്‍ 13 കുട്ടികളാണ് ലൂസിയുടെ ക്രൂരതയ്ക്ക് ഇരയായത്.