2035 ൽ സ്വന്തം ബഹിരാകാശ നിലയം, 2040 ൽ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരനെ എത്തിയ്ക്കുക, തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ശാസ്ത്രജ്ഞരുമായി പങ്കുവച്ചു. ഗഗൻയാൻ ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകളും ഒക്‌ടോബർ 21 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ബഹിരാകാശയാത്രിക റെസ്‌ക്യൂ സിസ്റ്റം ടെസ്റ്റ് വെഹിക്കിളിന്‍റെ ആദ്യ പ്രദർശന പറക്കലും അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഈ നിർദ്ദേശങ്ങൾ നൽകിയത്. കൂടാതെ, ഗഗൻയാൻ ദൗത്യത്തെക്കുറിച്ചും ബഹിരാകാശ ലക്ഷ്യത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തി.