ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടും. എന്നാല്‍, കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ ഉത്തർപ്രദേശിലെ അമേത്തിയും റായ്ബറേലിയും ഉള്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിലും കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനെത്തുടർന്ന് ഒഴിവുവന്ന റായ്ബറേലി സീറ്റിൽ 52 കാരിയായ പ്രിയങ്ക ഗാന്ധി അരങ്ങേറ്റം കുറിക്കും എന്നാണ് സൂചനകള്‍.