Kerala

18, 19 തീയതികളിൽ ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: പുതുക്കാട്‌– ഇരിങ്ങാലക്കുട സെക്‌ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 18, 19 തീയതികളിൽ റെയിൽവേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിരവധി ട്രെയിനുകൾ പൂർണമായും ചിലത്‌ ഭാഗികമായും റദ്ദാക്കി. 18 ന്‌ പകൽ 2.25 ന്‌ മംഗളൂരു സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന മംഗളൂരു –-തിരുവനന്തപുരം സെൻട്രൽ പ്രതിദിന എക്‌സ്‌പ്രസ്‌( 16348) രാത്രി 9.25 നേ പുറപ്പെടൂ.

18ന്‌ റദ്ദാക്കിയ ട്രെയിനുകൾ: മംഗളൂരു സെൻട്രൽ–- തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌(16603) , എറണാകുളം ജങ്‌ഷൻ –-ഷൊർണൂർ ജങ്‌ഷൻ മെമു(06018), എറണാകുളം ജങ്‌ഷൻ–- ഗുരുവായൂർ എക്‌സ്‌പ്രസ്‌ (06448) .

19ന്‌ റദ്ദാക്കിയ ട്രെയിനുകൾ: തിരുവനന്തപുരം സെൻട്രൽ–- മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ്‌ (16604), ഷൊർണൂർ ജങ്‌ഷൻ–- എറണാകുളം ജങ്‌ഷൻ മെമു എക്‌സ്‌പ്രസ്‌(06017), ഗുരുവായൂർ–- എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌(06439) , എറണാകുളം ജങ്‌ഷൻ–-കോട്ടയം എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06453), കോട്ടയം–-എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ(06434)
ഭാഗികമായി റദ്ദാക്കിയ   ട്രെയിനുകൾ: ഹസ്രത്‌  നിസാമുദ്ദീൻ–-എറണാകുളം പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22656) 17ന്‌ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.    ചെന്നൈ എഗ്‌മൂർ–- ഗുരുവായൂർ എക്‌സ്‌പ്രസ്‌(16127)17 ന്‌ എറണാകുളം ജങ്‌ഷ‌ൻ ‌വരെ മാത്രം. 18 ന്‌ രാത്രി 11.15 നുള്ള ഗുരുവായൂർ–- ചെന്നൈ എഗ്‌മൂർ 19 ന്‌ പുലർച്ചെ 1.20 ന്‌ എറണാകുളം ജങ്‌ഷനിൽൽനിന്നാകും. 18 ന്‌ മംഗളൂരു സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന മംഗളൂരു സെൻട്രൽ –- തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌(16630) ഷൊർണൂർ ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും.  19 ന്‌ പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ–-മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌(16629) 20 ന്‌ പുലർച്ചെ 2.40 ന്‌ ഷൊർണൂർ ജങ്‌ഷനിൽനിന്ന്‌ പുറപ്പെടും . 17 ന്‌ അജ്‌മീർ ജങ്‌ഷനിൽനിന്ന്‌ പുറപ്പെടുന്ന എറണാകുളം മരുസാഗർ എക്‌സ്‌പ്രസ്‌ തൃശൂർവരെ മാത്രം. 18 ന്‌ വൈകിട്ട്‌ 5.30 ന്‌ തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ –-ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌( 16342) എറണാകുളംവരെ . 19ന്‌ പുലർച്ചെ 3.25 ന്‌ ഗുരുവായൂരിൽനിന്ന്‌പുറപ്പെടേണ്ട ഗുരുവായൂർ–-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ ( 16341) എറണാകുളം ജങ്‌ഷനിൽനിന്ന്‌ രാവിലെ 5.20ന്‌ പുറപ്പെടും. 18ന് വൈകിട്ട്‌ 4.30 നുള്ള കാരൈക്കുടി–- എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ (16187) പാലക്കാട്‌ വരെമാത്രം. ഗുരുവായൂർ –- മധുര എക്‌സ്‌പ്രസ്‌(16328)ആലുവയിൽനിന്ന്‌  19 ന്‌ 7.24 ന്‌  പുറപ്പെടും 
●18 ന്‌ മധുരയിൽനിന്ന്‌ പകൽ 11.20 ന്‌ പുറപ്പെടുന്ന മധുര ജങ്‌ഷൻ–-ഗുരുവായൂർ എക്‌സ്‌പ്രസ്‌(16327) ആലുവ വരെമാത്രം. എറണാകുളം ജങ്‌ഷനിൽനിന്ന്‌ 19 ന്‌ രാത്രി 10.25 ന്‌ പുറപ്പടേണ്ട എറണാകുളം–-കാരൈക്കുടി എക്‌സ്‌പ്രസ്‌( 16188) 20 ന്‌ പുലർച്ചെ 1.40 ന്‌ പാലക്കാട്‌ ജങ്‌ഷനിൽനിന്ന്‌ പുറപ്പെടും.

17ന്‌ ‌രാവിലെ 10.35 ന്‌ ഗാന്ധിധാമിൽനിന്ന്‌ പുറപ്പെടുന്ന ഗാന്ധിധാം ബിജി–-നാഗർകോവിൽ എക്‌സ്‌പ്രസ്‌(16335) ഷൊർണൂർ –- പൊള്ളാച്ചി മധുരവഴി നാഗർകോവിലിലേക്ക്‌ വഴി മാറ്റി വിടുന്നു. 17 ന്‌  രാത്രി 23.50 ന്‌ പുണെയിൽനിന്ന്‌ പുറപ്പെടുന്ന പുണെ  ജങ്‌ഷൻ –- കന്യാകുമാരി എക്‌സ്‌പ്രസ്‌( 16381) പാലക്കാട്‌–-മധുര വഴി പോകും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *