ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 15,528 പേർക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1,43,654 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. 200 കോടി 33 ലക്ഷം ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം. 18 വയസിനു മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് രാജ്യവ്യാപകമായി പുരോഗമിക്കുകയാണ്.