ഇടുക്കി: ഇടുക്കി രാജാക്കാട്ടില്‍ 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഏലക്ക മോഷണം പോയി. രാജാക്കാട് മുത്തനാട്ട് ബിനോയിയുടെ ഏലക്കായ് സ്റ്റോറില്‍ 12 ചാക്കിലായി സൂക്ഷിച്ചിരുന്ന ഏലക്കയാണ് മോഷണം പോയത്. ബിനോയിയും കുടുംബവും ഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു. സ്പെഷ്യല്‍ ടീം രൂപീകരിച്ച് രാജാക്കാട് പൊലിസ് അന്വേഷണം ആരംഭിച്ചു.