KeralaNews

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12ന്

ഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. നവംബർ 12ന് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ‌ നടക്കും. ഡിസംബർ 8നാണ് വോട്ടെണ്ണൽ. വൈകിട്ട് മൂന്നിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനം നടത്തിയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കമ്മിഷൻ പ്രഖ്യാപിച്ചില്ല. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. ഹിമാചലിലെ മഞ്ഞുവീഴ്ച ഉൾപ്പെടെ കാലാവസ്ഥ പരിഗണിച്ചാണ് തീയതി പ്രഖ്യാപിച്ചതെന്നും കഴിഞ്ഞ തവണയും രണ്ടു സംസ്ഥാനങ്ങളിലും ഒരുമിച്ചല്ല തീയതി പ്രഖ്യാപിച്ചതെന്നും കമ്മിഷൻ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *