National

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ, ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി 

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ അതീവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും ദേശീയ തലസ്ഥാനം ഒറുക്കി കഴിഞ്ഞു . സുരക്ഷയുടെ ഭാഗമായി 1,000 ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ എന്നിവയും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് 77-ാമത് സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുന്നത്.  .  കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടക്കുന്ന പരിപാടിയിൽ ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രതയാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *