KeralaNews

സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല: ജയറാം.

കൊച്ചി: സുബിയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് നടന്‍ ജയറാം. ഏതു കഥാപാത്രം കൊടുത്താലും നൂറുശതമാനം മനോഹരമാക്കുന്ന കലാകാരിയാണ് സുബി എന്നും ജയറാം  മാധ്യമങ്ങളോട് പ്രതികരിച്ചു.
 
രോഗവിവരവും മരണവാര്‍ത്തയും ഇപ്പോഴാണ് അറിയുന്നത്.സ്റ്റേജിലെ പ്രകടനത്തില്‍ സുബിക്ക് അപ്പുറത്തേക്ക് ഒരാളില്ല. ഒരുതലമുറയിലെ മികച്ച കലാകാരന്മാരെയാക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുടുംബത്തിന്റെ എല്ലാ ദുഃഖത്തിലും മനസ്സുകൊണ്ട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സുബിയുടെ ഒപ്പം അഭിനയിച്ച സിനിമകള്‍ കുറവണെങ്കിലും നിരവധി സ്റ്റേജ് പരിപാടികളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഏതു കഥാപാത്രത്തെക്കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞുകൊടുത്താലും അനായാസേന സുബി വേദിയില്‍ അവതരിപ്പിക്കുമെന്നും ജയറാം പറഞ്ഞു


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *