സ്കൂൾപാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. മയക്കുമരുന്നിന്റെ ഉപയോഗം, പരിസര മലിനീകരണം സൈബർകുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള നിയമങ്ങൾ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവ കുട്ടികൾ അിറഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വി ആര് സുനില്‍കുമാര്‍ എംഎല്‍എ ഉന്നയിച്ച “സംസ്ഥാനത്തെ സ്കൂളുകളില്‍ ഹൈസ്കൂള്‍ തലം മുതല്‍ പാഠഭാഗങ്ങളില്‍ നിയമപഠനം കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത” സംബന്ധിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.