കായംകുളത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധ. വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് രാത്രിയോടെ അസ്വസ്ഥതകൾ ഉണ്ടാക്കുകയായിരുന്നു. നിലവിൽ 13 വിദ്യാർഥികളാണ് ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. കൂടുതൽ കുട്ടികൾ സമാനമായ പ്രശ്നങ്ങളുമായി ആശുപത്രികളിൽ എത്തുന്നുന്നുണ്ട്.